അമ്പിളി ഒരു മോശം വ്യക്തിയല്ല, അവളുടെ സങ്കടം എനിക്ക് കാണാൻ വയ്യ ; ആദിത്യന് എന്നോട് ദേഷ്യമുണ്ടാകാൻ കാരണം ആദ്യ ഭാര്യയ്ക്ക് സീരിയലിൽ അവസരങ്ങൾ വാങ്ങിക്കൊടുത്തത് കൊണ്ടാണ് : തുറന്നുപറച്ചിലുകളുമായി ജീജ
സ്വന്തം ലേഖകൻ
കൊച്ചി : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും പ്രശ്നങ്ങൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് സീരിയൽ താരം ജീജ രംഗത്ത് എത്തിയിരിക്കുകയാണ്.
ആദിത്യനെയും അമ്പിളി ദേവിയെയും ഒരു അമ്മയെ പോലെയാണ് ഞാൻ സ്നേഹിച്ചത്. മൂന്ന് വർഷം അവരടുടെ അമ്മയായി അഭിനയിച്ചതുമാണ്. അതിനിടെ അവർ തമ്മിൽ സ്നേഹിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. പിന്നീട് അവർ രണ്ടാളും മറ്റ് രണ്ട് പേരെ വിവാഹം കഴിയ്ക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ അവർ രണ്ട് പേരും ആ ബന്ധങ്ങൾ പിരിഞ്ഞ്, അമ്പിളിയും ആദിത്യനും വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴും അവർ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ എന്ന് മാത്രമാണ് ആഗ്രഹിച്ചത്. അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിനെയും ആദിത്യന്റെ ആദ്യ ഭാര്യയെയും എനിക്ക് അറിയാം. ലോവൽ ഒരു സാധു, വളരെ നല്ല പയ്യനാണ്.
ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാൻ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ഞാൻ സീരിയലിൽ അവസരങ്ങൾ വാങ്ങി കൊടുത്തത് കൊണ്ടാണ്. ആ കുട്ടി എന്നെ വന്ന് കണ്ടു, ഒരു റീ എൻട്രി വേണം. സഹായിക്കണം ചേച്ചീ എന്ന് പറഞ്ഞപ്പോൾ ഞാൻ സഹായിയ്ക്കുകയായിരുന്നു.
അനുയോജ്യമായ വേഷം വന്നപ്പോൾ ഞാൻ സംവിധായകനോട് സംസാരിച്ച് അത് വാങ്ങി കൊടുത്തു.അത് അല്ലാതെ ആദിത്യൻ എന്നല്ല ആർക്കും ഞാനൊരു ദോഷവും ചെയ്തിട്ടില്ല.
അമ്പിളിയുടെ ആ വീഡിയോ കണ്ട എല്ലാവരും ഇന്ന് പറയുന്നത് അന്ന് ഞാൻ പറഞ്ഞത് സത്യമായെന്നാണ്. എന്നാൽ ആ വീഡിയോ സംപ്രേക്ഷണം ചെയ്ത കാലത്ത് ഞാൻ നെഗറ്റീവ് പറയുന്നു എന്ന തരത്തിലായിരുന്നു പ്രചരണം.
സത്യം പറയാമല്ലോ, അമ്പിളി ഒരു മോശം വ്യക്തിയല്ല. അഭിനയിക്കാൻ വന്ന കാലം മുതൽ ഞങ്ങൾക്ക് അറിയാം. ഇപ്പോൾ വരുന്ന ആരോപണങ്ങളിൽ പറയും പോലെ ഒരാളല്ല അവൾ. ചെറിയ പെൺകുട്ടിയല്ലേ. ചെറിയ പ്രായവും. നിഷ്കളങ്കയാണ് അവൾ. അവളുടെ സ്നേഹവും അങ്ങനെയാണ്.
അമ്പിളിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടത്തിൽ എനിക്ക് നല്ല വേദനയുണ്ട്. ആ രണ്ട് മക്കളെ വളർത്താൻ അവൾക്ക് ഒരുപാട് വർക്കുകൾ കിട്ടണമേയെന്നാണ് പ്രാർഥന. അറിയാവുന്ന പ്രൊഡ്യൂസർമാരോട് ഞാനും പറയുമെന്നും ജീജ പറയുന്നു.
അതിനിടെ ആരാേപണത്തിന് പിന്നാലെ അമ്പിളിക്കെതിരെയുള്ള തെളിവുകളും ആദിത്യൻ പുറത്തുവിട്ടിരുന്നു.കല്യാണത്തിന് മുൻപും അതിനു ശേഷവും അമ്പിളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും. അയാൾ നിരന്തരം ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് ആദിത്യന്റെ ആരോപണം.