അമ്പലപ്പുഴയില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പെന്ന് എച്ച്. സലാം; ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് മാറിയെന്ന് ആരോപണം, പോളിംഗ് ദിനത്തില്‍ തന്നെ ബിജെപി–യുഡിഎഫ് ധാരണ പ്രകടമായതായി വിമര്‍ശനം

Spread the love

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച്. സലാം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം തന്നെ ഇത്തവണയും നേടാമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

video
play-sharp-fill

ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് മാറിയതായി പോളിംഗ് ദിനത്തില്‍ തന്നെ വ്യക്തമായിരുന്നുവെന്നും, മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും സലാം ആരോപിച്ചു. ബിജെപി–യുഡിഎഫ് ധാരണ പോളിംഗ് ദിനത്തില്‍ പരസ്യമായി പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ മേഖലകളില്‍ ഉണ്ടായ വലിയ ക്യൂ ഇടതുപക്ഷത്തിന് അനുകൂലമായ വോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ടുകള്‍ യുഡിഎഫ് എത്രമാത്രം നേടുന്നു എന്നതനുസരിച്ചാകും ഭൂരിപക്ഷ വ്യത്യാസമെന്നും സലാം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 78 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23 ദിവസം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്.