
അമ്പലപ്പുഴ : കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . പിന്നിൽ ഇരുന്ന സുഹൃത്തിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് 6-ാം വാർഡ് കൊച്ചു പോച്ചതെക്കേതിൽ (കൂരിലേഴം) അഷ്റഫിന്റെ മകൻ സുൽ ഫിക്കർ അലി (23) ആണ് മരിച്ചത്.
പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്റെ മകൻ സുര്യ ദേവ് (24) നെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാത്രി ഒമ്പതോടെ ദേശീയപാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. വടക്കു ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ബൈക്കുമായി തമ്മിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുൽഫിക്കർ കണ്ടെയ്നറുടെ അടിയിൽപ്പെടുകയായിരുന്നു. പുന്നപ്ര പൊലിസ് നടപടികൾ സ്വീകരിച്ചു. സാജിതയാണ് മരിച്ച സുൽ ഫിക്കർ അലിയുടെ മാതാവ്, സഹോദരി: നജ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group