ആമ്പൽ വസന്തം: സാഹചര്യമനുസരിച്ച് നടത്തും : നിലവിൽ ആലോചന ഇല്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ടൂറിസം സൊസൈറ്റി നടത്തുന്ന ആമ്പൽ വസന്തം കോവിഡ് ഭീതി നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്തുന്നതിനെ പറ്റി ആലോചനപോലും ആരംഭിച്ചിട്ടില്ല.

കോവിഡ് കാലം കഴിഞ്ഞ് സർക്കാർ അനുവാദത്തോടെ ജില്ലാ ഭരണകൂടവും, പഞ്ചായത്തും ജനകീയ കൂട്ടായ്മയും ചേർന്നാണ് ഭാവിയിൽ ഇത് നടത്തുന്നത്. അതിനു വെള്ളപ്പൊക്കം, കർക്കിടകം, കോവിഡ്- 19 എല്ലാം കഴിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾ ഇപ്പോഴേ ഇവിടം സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട് പക്ഷെ ആമ്പൽ പൂക്കൾ മൊട്ടിടാൻ തുടങ്ങിയിട്ടേ ഉള്ളു. ഉടൻ ആരംഭിക്കുന്നതായി ഒരു ചാനലിൽ വാർത്ത വന്നു. അത് തെറ്റാണ്.

ആമ്പൽ വസന്തം നടത്തുന്നതിനെ പറ്റി മലരിക്കൽ ടൂറിസം സൊസൈറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു.