video
play-sharp-fill
ആമസോണിന്റെ ക്യാഷ്യർലെസ്സ് സൂപ്പർമാർക്കുകളും പോപ്പ്അപ്പ് സ്‌റ്റോറുകളും 2020 മുതൽ

ആമസോണിന്റെ ക്യാഷ്യർലെസ്സ് സൂപ്പർമാർക്കുകളും പോപ്പ്അപ്പ് സ്‌റ്റോറുകളും 2020 മുതൽ

 

സ്വന്തം ലേഖകൻ

കൊച്ചി : ആമസോണിന്റെ ക്യാഷ്യർലെസ്സ് സൂപ്പർമാർക്കറ്റുകളും പോപ്പ്അപ്പ് സ്റ്റോറുകളും 2020 മുതൽ. ആമസോണിന്റെ കാഷ്യർലെസ്സ് സങ്കൽപ്പങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം മറ്റ് ചില്ലറ വ്യാപാരികൾക്ക് കാഷ്യർലെസ്സ് സാങ്കേതികവിദ്യയ്ക്കുള്ള ലൈസൻസ് നൽകാനും സാധ്യതയുണ്ട്. പുതിയ സ്റ്റോർ ഫോർമാറ്റുകളും ലൈസൻസിംഗ് സംരംഭവും 2020 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിയാറ്റിലിലെ ക്യാപിറ്റൽ ഹിൽ പരിസരത്ത് 10,400 ചതുരശ്രയടി (966 ചതുരശ്ര മീറ്റർ) റീട്ടെയിൽ സ്ഥലത്ത് ഗോ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു സൂപ്പർമാർക്കറ്റ് ആമസോൺ പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ‘ ഗോ സൂപ്പർ മാർക്കറ്റ്‌സ്, പോപ്പ് അപ്പ് സ്റ്റോഴ്‌സ് ‘ എന്ന പേരിലാണ് ഇവ അറിയപ്പെടുക. ഇവിടെ ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങാൻ കാഷ്യർ ഉണ്ടാകില്ല. സാധനം വാങ്ങിയാൽ ഓൺലൈനായി പണം അടയ്ക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

സങ്കീർണ്ണമായ ക്യാമറകളുടെയും സോഫ്റ്റ് വെയറുകളുടെയും ഒരു കൂട്ടം ഉപയോക്താക്കൾ എന്തൊക്കെയാണ് സ്റ്റോറിൽ നിന്നും എടുത്തതെന്നും അത് മനസിലാക്കുകയും അതിനു അനുസൃതമായി യാന്ത്രികമായി പണം ഈടാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

Tags :