ആമയിഴഞ്ചാൻ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍; അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും നല്‍കും, സഹോദരൻ്റെ മകന് ജോലിയും വാഗ്ദാനം

Spread the love

 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകുമെന്നും പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രനും മേയർ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.

video
play-sharp-fill

 

ജോയിയുടെ അമ്മയ്ക്ക് വീടുനിർമിച്ച് നൽകും. പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി ശരിയാക്കും. അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായവും നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

 

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തകരപ്പറമ്പിലെ കനാലിൽ പൈപ്പിൽ കുടുങ്ങിയനിലയിലായിരുന്നു മൃതദേഹം. കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ തകരപ്പറമ്പിലെ കനാലിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.