video
play-sharp-fill

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :മലയാള സിനിമാ താരം അമല പോൾ വിവാഹിതയായി. അമലാ പോളിന്റെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഒരാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞ വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ ഉള്ളത്. ഏറെ നാളായി അമലയും ഭവ്‌നിന്ദർ സിങ്ങും സൗഹൃദത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോൾ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന് സിനിമയുമായി ബന്ധമില്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു.

അമലാ പോളിന്റെ രണ്ടാം വിവാഹമാണിത്. 2014 ജൂൺ പന്ത്രണ്ടിനായിരുന്നു മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും നേരത്തെ വിവാഹിതരായത്.