video
play-sharp-fill

അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ ; ബി.ജെ.പി വക്താവ് സന്ദീപിനെ പരിഹസിച്ച അമൽ ഉണ്ണിത്താന് ഫെയ്‌സ്ബുക്കിൽ ട്രോൾ പൂരം

അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ ; ബി.ജെ.പി വക്താവ് സന്ദീപിനെ പരിഹസിച്ച അമൽ ഉണ്ണിത്താന് ഫെയ്‌സ്ബുക്കിൽ ട്രോൾ പൂരം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി – ഉണ്ണിത്താൻ പോരാണ് ഫെയ്‌സ്ബുക്കിൽ. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി അമിത് ഷായേയും രാജ്‌മോഹൻ ഉണ്ണിത്താൻ മോശമായ രീതിയിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി സന്ദീപ് വചസ്പതി രംഗത്ത് എത്തിയിരുന്നു.

അപ്പോഴാണ് സന്ദീപിനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും രംഗത്ത് എത്തിയത്. ഇതോടെ രംഗം കൊഴുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ഫേസ്ബുക്കിൽ വന്നു കൊരച്ചിട്ട് കാര്യമില്ലെന്ന പരിഹാസ മറുപടിയാണ് അമൽ ഉണ്ണിത്താൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

അമൽ ഉണ്ണിത്താന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഉത്തരേന്ത്യയിലെന്നപോലെ തൊക്കിന്റെ മുന്നിൽ നിറുത്തിയും,ഗുണ്ടായിസം കാണിച്ചും,ദളിതരെ കൊന്നും ,മുസ്ലിങ്ങളെ വിരട്ടിയും, വർഗീയത പറഞ്ഞും,പക്ഷവാദം കാണിച്ചും,ചായ കട നടത്തി ആളുകളെ വിഡ്ഢികളാക്കിയും ,പണാധിപത്യത്തിലൂടെയും വിജയിച്ചു എംപി ആയതല്ല ശ്രി രാജ്‌മോഹൻ ഉണ്ണിത്താൻ.

52 വർഷത്തെ രാഷ്രീയ പാരമ്പര്യത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടി ജനാധിപത്യത്തിലൂടെ വിജയിച്ചു വന്നയാളാണ് ശ്രീ ഉണ്ണിത്താൻ ,ജനങ്ങൾ അദ്ദേഹത്തിന് ഒരു പേരും ഇട്ടു ‘ഉണ്ണിച്ച’.. അല്ല ഇതൊന്നും ഷൂ നക്കികളോട് പറഞ്ഞിട്ട് കാര്യമില്ല.

എന്നാൽ ഈ കുറിപ്പിന് കമന്റുകളുടെ പൂരമാണ്. രാജ്‌മോഹൻ ഉണ്ണിത്താന്റെ പഴയ കഥകളും ഫോട്ടോകളും കുത്തിപ്പൊക്കി ബിജെപി- സി.പി.എം അനുഭാവികളും രംഗത്തുണ്ട്. ‘അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ’ എന്നാണ് ഒരാളുടെ കമന്റ്.