video
play-sharp-fill

ആലുവയിലെ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആലുവയിലെ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞദിവസം അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group