video
play-sharp-fill

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി ഇറങ്ങിയോടിയ യുവാക്കൾ പൊലീസ് പിടിയിൽ ; ജ്വല്ലറിയിലെത്തിയത് മാലയും താലിയും വാങ്ങാനെന്ന വ്യാജേന

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി ഇറങ്ങിയോടിയ യുവാക്കൾ പൊലീസ് പിടിയിൽ ; ജ്വല്ലറിയിലെത്തിയത് മാലയും താലിയും വാങ്ങാനെന്ന വ്യാജേന

Spread the love

സ്വന്തം ലേഖകൻ

ചാവക്കാട്: പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി ഇറങ്ങിയോടിയ പ്രതികൾ പൊലീസ് പിടിയിൽ. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാലയുമായി ഇവർ ഇറങ്ങി ഓടുകയായിരുന്നു.

ആലുവ നഗരത്തിലെ ജ്വലറിയിലാണ് മോഷണം നടന്നത്. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഷിജോ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ് സ്റ്റാന്റ് പരിസരത്തെ ലിമ ജ്വലറിയിൽ മോഷണം നടന്നത്. കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും താലിയും നൽകാൻ ആവശ്യപ്പെടുകായിരുന്നു.

തുടർന്ന് ജ്വലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയ്യിലേക്ക് വാങ്ങി.ഈ സമയം പുറത്ത് നിർത്തിയിട്ട കാറിൽ മറ്റൊരാൾ കാത്തിരിപ്പുണ്ടായിരുന്നു. മാല കൈയിൽ കിട്ടിയതോടെ സ്വർണ്ണമാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു.

ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന നടത്തിയ പരിശോധനയിൽ പൊലീസ് ചാവക്കാട് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ നിരവധി മറ്റു മോഷണങ്ങളും നടത്തിയിട്ടുള്ളതായി സമ്മതിക്കുകയും ചെയ്തു.