video
play-sharp-fill

ആലുവയിലെ കൊലപാതകം; പ്രതി അസ്‌ഹാക്ക് ആലത്തിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; ചുമത്തിയത് ഒൻപത് വകുപ്പുകള്‍; പ്രതിയെ ഏഴ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

ആലുവയിലെ കൊലപാതകം; പ്രതി അസ്‌ഹാക്ക് ആലത്തിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; ചുമത്തിയത് ഒൻപത് വകുപ്പുകള്‍; പ്രതിയെ ഏഴ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

Spread the love

സ്വന്തം ലേഖിക

ആലുവ: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഹാക്ക് ആലത്തിനെ റിമാൻഡ് ചെയ്തു.

14ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്.
വെെദ്യപരിശോധനയ്ക്ക് ശേഷം അസ്ഹാക്കിനെ ജയിലിലേയ്ക്ക് മാറ്റി. പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നല്‍കുമെന്നാണ് വിവരം. ഏഴുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ അടക്കം ഒൻപത് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസ് പോക്‌സോ കോടതി പരിഗണിക്കും.

കൃത്യം ചെയ്തത് അസ്ഹാക്ക് ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം കൊന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവ് സംഭവിച്ചിട്ടുണ്ട്.’
ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.