ആലുവയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; പന്ത്രണ്ടുകാരി ഇറങ്ങിപ്പോയത് സുഹൃത്തിനൊപ്പം; യുവാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും

Spread the love

കൊച്ചി: ആലുവയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും.

video
play-sharp-fill

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പന്ത്രണ്ട് വയസുകാരിയെ ഇന്നലെ കണ്ടെത്തിയത്.
ഇരുവരും ബംഗാള്‍ സ്വദേശികളാണ്.

രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊല്‍ക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടിയിലേക്കും കടക്കും. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.