
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; വിചാരണ16ന് തുടങ്ങും; പത്ത് വകുപ്പുകളും നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍
സ്വന്തം ലേഖിക
കൊച്ചി: ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 16 ആം തിയതി തുടങ്ങും.
ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍കുമോ എന്നതില്‍ പ്രാഥമിക വാദം കേട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടി കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കാൻ ശ്രമിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നു പ്രതിഭാഗം വാദിച്ചു. ചുമത്തിയ പത്തു വകുപ്പുകളും നിലനില്‍ക്കുമെന്ന് പ്രോസീക്യൂഷൻ വാദം അറിയിച്ചു.
കേസ് പരിഗണിക്കുന്ന 16 തിയതി കുറ്റപത്രം പ്രതിയെ വായിച്ചു കേള്‍പ്പിച്ചു വിചാരണ നടപടികള്‍ തുടങ്ങും. വിചാരണയില്‍ പ്രതിക്കും സാക്ഷികള്‍ക്കുമായി പരിഭാഷ സഹായം നല്‍കാനും തീരുമാനം ആയി.
Third Eye News Live
0