video
play-sharp-fill
വിശുദ്ധ അൽ ഫോൻസാമ്മയുടെ സ്വർഗപ്രവേശനത്തിൻ്റെ 78-ാം പിറന്നാൾ ആഘോഷം ജൂലൈ 19 മുതൽ 28 വരെ ഭരണങ്ങാനത്ത്: പാലാ രൂപത പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം 26ന്

വിശുദ്ധ അൽ ഫോൻസാമ്മയുടെ സ്വർഗപ്രവേശനത്തിൻ്റെ 78-ാം പിറന്നാൾ ആഘോഷം ജൂലൈ 19 മുതൽ 28 വരെ ഭരണങ്ങാനത്ത്: പാലാ രൂപത പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം 26ന്

 

ഭരണങ്ങാനം :വിശുദ്ധ അൽ ഫോൻസാമ്മയുടെ സ്വർഗപ്രവേശനത്തിൻ്റെ 78-ാം പിറന്നാൾ ആഘോഷം 19 മുതൽ 28 വരെ ഭരണങ്ങാനത്തു നടത്തും. 10 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്കു 19നു രാവിലെ 11.15നു : പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയുയർത്തും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറബിലും രൂപതാ വികാരി ജനറൽ മോൺ. ജോസഫ് തടത്തിലും മറ്റു വികാരി ജനറൽമാരും പങ്കെടുക്കും.

19 മുതൽ 28 വരെയുള്ള തിരു നാൾ ദിവസങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർ ദിനാൾ മാർ ജോർജ്

ആലഞ്ചേരി, ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, താ മരശ്ശേരി ബിഷപ് മാർ റെമീജി യോസ് ഇഞ്ചനാനിയിൽ, കാ ഞ്ഞിരപ്പള്ളി ബിഷപ് മാർ ജോ സ് പുളിക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ് ഇമെരിറ്റസ് മാർ മാത്യു അറയ്ക്കൽ, ആദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാ ടൻ, സിറോ മലബാർ സഭ കുരി യാ ബിഷപ് മാർ സെബാസ്‌റ്റ്യൻ വാണിയപ്പുരയ്ക്കൽ, വിജയപു രം സഹായമെത്രാൻ മാർ ജസ്റ്റിൻ മഠത്തിൽപറമ്പിൽ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് തറയിൽ എന്നിവർ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 26ന് ഉച്ചകഴിഞ്ഞ് 3നു പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പു മാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറബിൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവരും പങ്കെടുക്കും രൂപതയിലെ 400 വൈദികരും സന്യാസഭാംഗങ്ങളായ വൈദികരും : കുർബാനയിൽ സഹകാർമികരാകും.
രൂപതയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള പ്രതിനിധികൾ, സമർപ്പിത സമൂഹങ്ങളുടെ പ്രതി നിധികൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുക്കും.

27ന് ഉച്ചകഴിഞ്ഞ് 2:30നു ശ്രവ ണപരിമിതർക്കു പ്രത്യേക കുർ ബാനയുണ്ടാകും. വൈകിട്ട് 6.30 ന് ഇടവക ദേവാലയത്തിൽ നിന്ന്, അൽഫോൻസാമ്മ ജീവിച്ച മഠത്തിലേക്കു മെഴുകുതിരി പ്രദക്ഷിണം നടത്തും. വിൻസൻഷ്യൻ പ്രൊവിൻഷ്യൽ ഫാ. ഡോ. മാത്യു കക്കാട്ടുപിള്ളിൽ തിരുനാൾ സന്ദേശം നൽകും.

പ്രധാന തിരുനാൾദിവസമായ 28നു രാവിലെ പാലാ രൂപതാ ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. 7നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിൽ കുർബാന അർപ്പിക്കും. ഇടവക ദേവാലയത്തിൽ രാവിലെ 10.30നു സിറോ മല ബാർ മേജർ ആർച്ച് ബിഷപ്
ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ അർ പ്പിച്ച് തിരുനാൾ സന്ദേശം നൽ കും. തുടർന്നു തിരുനാൾ പ്രദക്ഷിണം.

തിരുനാൾ ദിവസങ്ങളിൽ രാവിലെ ໑໙ 5.30, 6.45, 8.30, 10, 11.30, 2 കഴിഞ്ഞ് 2.30, 4, 5, 7 എന്നീ സമയങ്ങളിലായി 9 കുർബാനകൾ തീർഥാടനകേന്ദ്രം ദേവാലയത്തി ലുണ്ടാകും. ദിവസവും വൈകിട്ട് 6.15നു ദീപക്കാഴ്ചകളുമായി ജപ മാലപ്രാർഥന നടത്തും.

തിരുനാളിന് ഒരുക്കമായി ദേവാലയത്തിന്റെ മദ്ബഹ നവീകരിച്ചു കൂദാശ ചെയ്തു. തിരു നാൾ നടത്തിപ്പിനുള്ള ഒരുക്കങ്ങ ളെല്ലാം പൂർത്തിയായതായി ഷ്റൈൻ റെക്ട‌ർ ഫാ.ഡോ. അഗ സ്റ്റ‌ിൻ പാലയ്ക്കപ്പറമ്പിൽ, ഫൊറോന വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്, തീർഥാടനകേ ന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ഗർ വാസീസ് ആനിത്തോട്ടം, വൈസ് റെക്ട‌ർ ഫാ.ആന്റണി തോണക്കര എന്നിവർ അറിയിച്ചു.