video
play-sharp-fill

കൂടത്തായി കൊലപാതകം :  ”തനിക്ക് പലതും വെളിപ്പെടുത്താനുണ്ട് ആളൂർ സാർ വരട്ടെയെന്ന് മുഖ്യ പ്രതി ജോളി”

കൂടത്തായി കൊലപാതകം : ”തനിക്ക് പലതും വെളിപ്പെടുത്താനുണ്ട് ആളൂർ സാർ വരട്ടെയെന്ന് മുഖ്യ പ്രതി ജോളി”

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: തനിക്ക് പലതും വെളിപ്പെടുത്താനുണ്ട് എന്നാൽ അതിനുള്ള സമയം ആയിട്ടില്ലെന്നും ആളൂർ സാർ വരട്ടെയെന്നും സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും കൂടത്തായി കൊലപാതകത്തിലെ മുഖ്യ പ്രതി ജോളി പ്രതികരിച്ചു.

അതേസമയം, കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ, വിഷം കൈവശം സൂക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പ്രതികളാണ് കേസിൽ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാർ, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികൾ. കേസിൽ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.