വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ; ദിവസവും മൂന്ന് ബദാം വീതം ശീലമാക്കൂ; ഗുണങ്ങള്‍ ഇവയൊക്കെയാണ്

Spread the love

കോട്ടയം: ബദാമില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.

എങ്കിലും അവ അധികം കഴിക്കേണ്ടതില്ല. ബദാം ദിവസവും വെറും മൂന്ന് എണ്ണം വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദിവസവും രാവിലെ മൂന്ന് ബദാം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഫൈബറിനാല്‍ സമ്ബന്നമാണ് ബദാം. അതിനാല്‍ രാവിലെ കുതിർത്ത ബദാം മൂന്ന് എണ്ണം വീതം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

2. പ്രീബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ബദാം കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

3. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്ട്രെളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ബദാമിന് ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

6. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ ബദാം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

7. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.

8. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെആരോഗ്യത്തിന് നല്ലതാണ്.

9. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.