അദ്ധ്യാപകദിനത്തില്‍ അദ്ധ്യാപികയ്ക്ക് ഒപ്പമുള്ള അല്ലു അര്‍ജുന്റെ വീഡിയോ വൈറലാവുന്നു. ബിഹൈൻഡ്‌വുഡ്സ് ഗോള്‍ഡ് ഐക്കണ്‍ 2023 ചടങ്ങില്‍ വെച്ച് തന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച അംബിക രാമകൃഷ്ണന്‍ എന്ന ടീച്ചറുമായി അല്ലു അര്‍ജുന്‍ വേദി പങ്കിട്ട വീഡിയോയാണ് വൈറലാവുന്നത്.
വിദ്യാഭാസകാലത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച ടീച്ചര്‍ എന്നാണ് അല്ലു അര്‍ജുന്‍ അംബിക ടീച്ചറെ വിശേഷിപ്പിച്ചത്. താന്‍ വളരെ മോശം വിദ്യാര്‍ത്ഥി ആയിരുന്നെങ്കില്‍പ്പോലും ‘ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടാവും, ആ കഴിവ് നാം തിരിച്ചറിയുന്ന ദിവസം നാം ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങും’ എന്നു പറഞ്ഞ് പ്രചോദനം നല്‍കിയ ഒരേയൊരു ടീച്ചര്‍ അംബിക ടീച്ചര്‍ ആയിരുന്നെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വിദ്യാര്‍ത്ഥി ഇത്ര ഉയര്‍ന്ന നിലയില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അംബിക ടീച്ചറും സദസ്സിനോട് പറഞ്ഞു.
സിനിമാപ്രേക്ഷകര്‍ക്കിടയില്‍ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group