മത്സ്യമാർക്കറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ ; പിടിച്ചെടുത്ത് നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Spread the love

ആലപ്പുഴ : ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. ഫോർമാലിൻ കലർന്ന ഏകദേശം 45 കിലോയോളം കേര മീനുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ ഡി രാഹുല്‍ രാജ്, അമ്ബലപ്പുഴ ഫുഡ് സേഫ്റ്റി ഓഫീസർ മീരാദേവി, ഫിഷറീസ് ഇൻസ്പെക്ടർ ദീപു, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ഐ കുമാർ, സാലിൻ ഉമ്മൻ, ബി റിനോഷ് എന്നിവരാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group