video
play-sharp-fill
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല ; വാരാന്ത്യ മിനി ലോക്ഡൗൺ തുടരും ; വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് നിർദ്ദേശം

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല ; വാരാന്ത്യ മിനി ലോക്ഡൗൺ തുടരും ; വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് നിർദ്ദേശം. ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമായത്.

എന്നാൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാര്യാന്ത്യ മിനി ലോക് ഡൗൺ തുടരും.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണം തുടരും. കടകൾ 7.30 ന് തന്നെ അടയ്ക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് രണ്ടിന് വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങൾ വേണ്ടെന്നും നിർദ്ദേശം. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് തീരുമാനമായത്.

വോട്ടെണ്ണൽ ദിവസം ആഹ്‌ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ടീയപാർട്ടികളും യോജിച്ചു.

രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ഈ നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് അതാത് ജില്ലാഭരണകൂടങ്ങൾക്ക് തീരുമാനിക്കാം.