കൊച്ചി കേരളത്തിലെ ഡ്രഗ് സിറ്റി, ഏത് മുക്കിലും മൂലയിലും ലഹരി ഇഷ്ടംപോലെ കിട്ടും: പരസ്യമായി ലഹരി വേണോ എന്ന് ചോദിച്ചുകൊണ്ടാണ് വില്‍പ്പന; വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന മോഡല്‍ അല്‍ക്കാ ബോണി

കൊച്ചി കേരളത്തിലെ ഡ്രഗ് സിറ്റി, ഏത് മുക്കിലും മൂലയിലും ലഹരി ഇഷ്ടംപോലെ കിട്ടും: പരസ്യമായി ലഹരി വേണോ എന്ന് ചോദിച്ചുകൊണ്ടാണ് വില്‍പ്പന; വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന മോഡല്‍ അല്‍ക്കാ ബോണി

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്ന് വില്പന പരസ്യമായി നടക്കുന്നുവെന്നും മുംബയിലും ബംഗളൂരുവിലും ലഭിക്കുന്നതിനെക്കാള്‍ സുലഭമായി ഇവിടെ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ ഉള്‍പ്പടെ ലഭിക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ അല്‍ക്കാ ബോണി.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന അല്‍ക്ക ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ബംഗളൂരുവിലും മുംബയിലും ഉള്‍പ്പടെ പ്രവർത്തിക്കുന്ന പ്രമുഖ മോഡലാണ് വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണി.


മറൈൻ ഡ്രൈവിലും കലൂർ സ്റ്റേഡിയത്തിലും രാത്രി കാലങ്ങളില്‍ ഉള്‍പ്പടെ പരസ്യമായാണ് ലഹരി വില്പന എന്നാണ് അല്‍ക്ക പറയുന്നത്. പാൻസിന്റെ പോക്കറ്റില്‍ മയക്കുമരുന്നുമായി എത്തി വേണോ എന്ന് പരസ്യമായി ചോദിക്കുന്നവർവരെയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്താത്ത സമയത്താണ് ഇവരുടെ വില്പന. ലഹരി വേണോ എന്ന് ചോദിച്ചുകൊണ്ടാണ് ഇവരുടെ വില്‍പ്പനയെന്നും അല്‍ക്ക പറയുന്നുണ്ട്. മുംബയിലും ബംഗളൂരുവിലും ചില മേഖലകളില്‍ മാത്രമാണ് മയക്കുമരുന്ന് വില്പന. അവിടെ പരിചയമുള്ളവർക്ക് മാത്രമാണ് ലഹരി കിട്ടുന്നതെന്നും എന്നാല്‍ ഇവിടെ അങ്ങനെയല്ലെന്നും അല്‍ക്ക വ്യക്തമാക്കി.

മോഡലിംഗ് രംഗത്തെ എല്ലാവരും ലഹരി ഉപയോഗിക്കുന്നില്ലെങ്കിലും ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അല്‍ക്ക പറയുന്നു. താൻ കഴിഞ്ഞ മൂന്നുവർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പ്പോലും വില്പന നടത്തിയിട്ടില്ലെന്നും അവർ വെളിപ്പെടുത്തുകയും ചെയ്തു.

ലഹരി ഉപയോഗിച്ചതിനെത്തുടർന്നുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ളവ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും അവർ പറയുന്നുണ്ട്. തങ്ങള്‍ സ്ഥിരമായി ഒരാളുടെ പക്കല്‍ നിന്നല്ല ലഹരി വാങ്ങുന്നതെന്നും അവർ പറഞ്ഞു.