
ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന; സംസ്ഥാന സർക്കാരിൻറെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായി ആഭ്യന്തരമന്ത്രി മെഹമൂദ് അലി
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക (എൻർസി) നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയും. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും സംസ്ഥാന സർക്കാരിൻറെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രി മെഹമൂദ് അലി വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ഇന്ത്യയിൽ പൗരത്വം കൊടുക്കുന്നതിൽ തെറ്റില്ല എന്നാൽ സ്വന്തം രാജ്യത്തെ പൗരന്മാരോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിലാക്കുന്നതിനോടാണ് തങ്ങൾക്ക് എതിർപ്പെന്നും മെഹമൂദ് അലി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0