video
play-sharp-fill

സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറി; ഫെഫ്‍കയ്ക്ക് പരാതി നൽകി സംവിധായകൻ വേണു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ പരാതിയുമായി സംവിധായകൻ വേണു. താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വേണു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയെ അറിയിച്ചു.

പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാപ്പ’യില്‍ ഒരു പ്രധാന റോളിലേക്ക് അലന്‍സിയര്‍ ലേ ലോപ്പസിനെയും പരിഗണിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ കേള്‍ക്കുന്നതിനിടെ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അഭിനേതാവിനെതിരെയുള്ള പരാതിയായതിനാല്‍ ഫെഫ്‍ക ഇത് താരസംഘടനയായ ‘അമ്മ’യ്ക്കു കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലൻസിയർ നേരത്തെ ‘മീ ടു‘ വിവാദത്തിലും ഉൾപ്പെട്ടിരുന്നു. ആഭാസം സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യാ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു.

മുന്നറിയിപ്പ്, കാർബൺ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത വേണു സെല്ലുലോയ്ഡ്, കഥ തുടരുന്നു, പ്രാഞ്ചിയേട്ടൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. ജി ആര്‍ ഇന്ദുഗോപന്‍റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കി വേണു ഒരുക്കുന്ന ‘കാപ്പ‘ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ‘കാപ്പ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.