ആ സെറ്റില്‍ നിന്ന് ഞാന്‍ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാന്‍ കണ്ടത്; അലന്‍സിയര്‍

ആ സെറ്റില്‍ നിന്ന് ഞാന്‍ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാന്‍ കണ്ടത്; അലന്‍സിയര്‍

സ്വന്തം ലേഖിക

ചതുരം, അപ്പന്‍ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച്‌ പറ്റിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍.

അപ്പന്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ചും കസബയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ സംസാരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഈ ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാനങ്ങനെ ഒരു അപ്പനെ കണ്ടിട്ടില്ല. ഞാനെന്റെ മക്കളുടെ അടുത്ത് അങ്ങനെ ഒരു അച്ഛനല്ല. സക്രിപ്റ്റ് വായിക്കുമ്ബോള്‍ പോലും ഇങ്ങനെ ഒരു അച്ഛനുണ്ടോ എന്ന് ഞാന്‍ മജുവിനോട് സംശയം പറയുകയും ചതുരം സിനിമയിലെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നുകയും ചെയ്തു’

‘ചതുരം വാസ്തവത്തില്‍ നമ്മുടെ ലൈഫുമായി റിലേറ്റ് ചെയ്യാം. നമ്മളുടെ അയല്‍വക്കങ്ങളിലും പരിസരത്തുമൊക്കെ കാണാം. പക്ഷെ ഈ അപ്പനെ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഇങ്ങനെ ഒരു അപ്പനുണ്ടാവുമോ എന്ന്. മജു പറഞ്ഞു ഉണ്ടെന്ന്’.ആ പ്രൊജക്‌ട് ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ച ആളായിരുന്നു. മജു ഭയങ്കര നിരാശനായി രാജീവ് രവിയോട് പറഞ്ഞു. നിങ്ങളെത്ര പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്ന് രാജീവ് എന്നോട് ചോദിച്ചു. അതൊക്കെ ചലഞ്ചായി എടുക്കണ്ടേ, ഡിഫറന്റ് ആയിട്ട് ചെയ്യാന്‍ പറ്റുമെന്ന് നോക്കണ്ടേ എന്ന്. അത് കേട്ടപ്പോള്‍ എനിക്ക് തോന്നി നോക്കാം എന്ന്’.’പക്ഷെ ഈ ഷൂട്ട് തുടങ്ങി എപ്പോഴെങ്കിലും എനിക്ക് കണ്‍ഫ്യൂഷന്‍ വരും. ഇയാളിങ്ങനെ ഒക്കെ ചെയ്യുമോ എന്ന്. മജുവുമായിട്ട് തര്‍ക്കം ഉണ്ടായിട്ടുണ്ട്. സെറ്റില്‍ നിന്ന് ഒരു ദിവസം ഇറങ്ങിപ്പോയിട്ടുമുണ്ട്’.

‘കമ്മട്ടിപ്പാടം ഷൂട്ട് ചെയ്യുന്ന സമയത്താണ് കസബയിലേക്ക് വിളിക്കുന്നത്. എനിക്ക് രാജീവിന്റെ കൂടെ അഭിനയിച്ച്‌ നടക്കാനായിരുന്നു ഇഷ്ടം. ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത സ്ഥലത്ത് എനിക്ക് അഭിനയിക്കാന്‍ പറ്റില്ല’

‘മമ്മൂക്ക ഭയങ്കര ദേഷ്യക്കാരനാണെന്നാണല്ലോ നമ്മള്‍ വായിച്ചതും കേട്ടതും. അത് കൊണ്ട് ആ സിനിമ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഡേറ്റില്ല എന്നൊക്കെ പറഞ്ഞ്. ഫോണ്‍ വരെ ഓഫ് ചെയ്തു വെച്ചു. പക്ഷെ വീട്ടില്‍വിളിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കയറിപ്പോരാന്‍ പറഞ്ഞു’ എന്നും അലൻസിയർ പറഞ്ഞു.

Tags :