play-sharp-fill
പെൺകുട്ടിയെ രക്ഷിച്ചെന്ന വ്യാജ വീഡിയോ പ്രചരണം ;  സോഷ്യൽ മീഡിയയിൽ വൈറലാകാൻ ചെയ്തതെന്ന് വിദ്യാർത്ഥിയുടെ മൊഴി

പെൺകുട്ടിയെ രക്ഷിച്ചെന്ന വ്യാജ വീഡിയോ പ്രചരണം ; സോഷ്യൽ മീഡിയയിൽ വൈറലാകാൻ ചെയ്തതെന്ന് വിദ്യാർത്ഥിയുടെ മൊഴി

സ്വന്തം ലേഖഖൻ

കൊച്ചി :പെൺകുട്ടിയെ രക്ഷിച്ചുവെന്ന് കള്ളക്കഥ കെട്ടിച്ചമച്ച സംഭവം വിവരിച്ചുകൊണ്ടുള്ള സെൽഫി വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് ഏവിയേഷൻ കോഴ്‌സിന് പഠിക്കുന്ന ചാലക്കുടി സ്വദേശി അലൻ തോമസ് (20) ആണ് പിടിയിലായത്.

എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ച് ട്രെയിനിൽ യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്തുവെന്നും ആ സംഭവത്തിൽ പൊലീസ് തന്നെ കുടുക്കുമെന്നുമായിരുന്നു അലന്റെ വീഡിയോ സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കന്റെ മൂക്ക് താൻ ഇടിച്ചുതകർത്തു. സിഗ്‌നൽ കിട്ടാൻ തീവണ്ടി നിർത്തിയിട്ടതിനാൽ പെൺകുട്ടി പേടിച്ച് ഇറങ്ങിപ്പോയി. മധ്യവയസ്‌കനെ റെയിൽവേ പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് തനിക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. നിജസ്ഥിതി തെളിയിക്കാൻ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിക്കെ കഴിയൂവെന്നും അതുകൊണ്ട് ആ പെൺകുട്ടി അറിയുന്നതുവരെ വീഡിയോ ഷെയർ ചെയ്യണമെന്നും ഇയാൾ സെൽഫി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.

ഈ വിഡിയോ വൈറലായതോടെ റെയിൽവേ പോലീസിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പൊലീസ് അലനെ കസ്റ്റഡിയിലെടുത്തത്.സോഷ്യൽ മീഡിയയിൽ വൈറലാകാനാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്ന് പ്രതി സമ്മതിച്ചു.

സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, സൗത്ത് റെയിൽവേ എസ്.ഐ. അഭിലാഷ്, എസ്.ഐ.മാരായ തോമസ്, സാം രാജ്, എ.എസ്.ഐ. ഗോപി, എസ്.സി.പി.ഒ. അനീഷ്, കൃഷ്ണകുമാർ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.