ആളെ കൊല്ലി ആനയെ പിടിക്കാൻ ദൗത്യസംഘം പുറപ്പെട്ടു: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്കി:

Spread the love

 

സ്വന്തം ലേഖകൻ
മാനന്തവാടി: കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക

video
play-sharp-fill

ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാവിലെ മുതല്‍ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി ശ്രമം ഫലിച്ചില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കളക്ടര്‍ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group