
തിരുവനന്തപുരം: ഭക്ഷണസാധനങ്ങളും പാനീയങ്ങളും വീട്ടുസാധനങ്ങളുമെല്ലാം ഓണ്‍ലെെനില്‍ ഓഡർ ചെയ്താല്‍ വീട്ടില്‍ എത്തുന്ന സംവിധാനങ്ങള്‍ ഇന്ന്ഉ നിലവിലുണ്ട്. എന്നാൽ ഇത്തരത്തില്‍ മദ്യം എത്തിയാലോ? ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, തുടങ്ങിയവയിലൂടെ ഈ പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്.
കേരളം, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ഈ പദ്ധതി പരിഗണിക്കുന്നുണ്ട്. നിലവില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും മാത്രമാണ് ഓണ്‍ലെെനായി മദ്യം വിതരണം ചെയ്യുന്നത്. ഈ പദ്ധതി ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ബിയർ, വെെൻ തുടങ്ങിയ കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും.
കൊവിഡ് മഹാമാരിക്കാലത്താണ് മദ്യം ഓണ്‍ലെെനായി ഓഡർ ചെയ്യാൻ കഴിയുന്ന സംവിധാനങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലും കൊണ്ടുവരുന്നത്. 2020ല്‍ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ് ഇത് ഹോം ഡെലിവറി ചെയ്യാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. സ്വിഗ്ഗി, സ്പെൻസർ തുടങ്ങിയ ചില ഓണ്‍ലെെൻ ഡെലിവറി ആപ്പുകള്‍ ഈ സംരംഭത്തിന് കെെക്കോർത്തപ്പോള്‍ ഇത് വലിയ ഹിറ്റ് പദ്ധതിയായി മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോം ഡെലിവറിയിലൂടെ പശ്ചിമ ബംഗാളിലും ഒഡീഷയിലും മദ്യ വില്പനയില്‍ 20 -30 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി റീട്ടെയില്‍ വ്യവസായ എക്സിക്യൂട്ടീവുകള്‍ പറയുന്നു.
വളരെ എളുപ്പത്തില്‍ ക്യൂ നില്‍ക്കാതെ തന്നെ ജനങ്ങള്‍ക്ക് മദ്യം വാങ്ങാൻ കഴിയും. കൂടാതെ ഇത് വ്യക്തികളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇത് പ്രായ പരിശോധന കൃത്യമായി പാലിക്കുമെന്നും ഉറപ്പ് നൽകുന്നുണ്ട്.
പശ്ചിമ ബംഗാളില്‍ മദ്യം ഓഡർ ചെയ്യുന്നതിന് മുൻപ് ആപ്പില്‍ സർക്കാർ അനുവദിച്ച ഐഡിയുടെ ചിത്രവും ഒരു സെല്‍ഫിയും അപ്ലോഡ് ചെയ്യണം. പ്രായം സ്ഥിരീകരിച്ച ശേഷം മാത്രമേ ഓഡർ സ്വീകരിക്കുകയുള്ളൂ. ഓഡറിന് പ്രായ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
മദ്യം ഹോം ഡെലിവറി ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് സൗകര്യം വർദ്ധിക്കുന്നുവെന്നും രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്യും.
ഈ പദ്ധതി വിജയകരമായാല്‍ മറ്റ് വിപണികള്‍ക്കും വ്യവസായങ്ങള്‍ക്കും പിന്തുടരാൻ ഒരു മാതൃക സൃഷ്ടിക്കുമെന്നും കരുതുന്നു.