video
play-sharp-fill

മദ്യപിച്ച് ലക്ക്‌കെട്ട് വീടിന് തീ പിടിച്ചതായി ഫയർ ഫോഴ്‌സിലേക്ക് വിളിച്ചു പറഞ്ഞു ; പാഞ്ഞെത്തിയത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് : മദ്യപനെതിരെ പൊലീസ് കേസെടുത്തു

മദ്യപിച്ച് ലക്ക്‌കെട്ട് വീടിന് തീ പിടിച്ചതായി ഫയർ ഫോഴ്‌സിലേക്ക് വിളിച്ചു പറഞ്ഞു ; പാഞ്ഞെത്തിയത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് : മദ്യപനെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വീടിന് തീപിടിച്ചുവെന്ന വാർത്ത കേട്ടതോടെ ഫയർ ഫോഴ്‌സ് സംഘം ഓടിയെത്തി. എന്നാൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായത്.
വീടിന് തീപിടിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ അജ്ഞാതനാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഫയർ ഫോഴ്‌സ് യൂണിറ്റിനെ ബുദ്ധിമുട്ടിലാക്കിയത്.ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചുവെന്നാണ് നെയ്യാറ്റിൻകര ഫയർഫോഴ്‌സിന് വിവരം ലഭിച്ചത്. ഈ വിവരം പറഞ്ഞ ഉടൻ കോൾ കട്ടായി. ആ നമ്പരിലേക്ക് ഉടൻ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഫയർ ഫോഴ്‌സ് പറയുന്നു. ഇതിനിടെ പോലീസ് കൺട്രോൾ റൂമിൽ നിന്നും ഇതേ വിവരം പറഞ്ഞ് സന്ദേശമെത്തി. ഉടനടി ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് പാഞ്ഞു.സ്ഥലത്തെത്തി നാട്ടുകാരോട് അന്വേഷിച്ചപ്പോൾ അവിടെ അങ്ങനെയൊരു തീപിടുത്തം ഉണ്ടായിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളാണ് എത്തിയത്. ബാലരാമപുരം സ്വദേശിയായ ഒരാൾ മദ്യലഹരിയിൽ വിളിച്ചു പറഞ്ഞതാണെന്നാണ് വിവരം. ഫയർ ഫോഴ്‌സ് സംഘം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.