play-sharp-fill
ആൽബിനാണ് താരം…..! വീട്ടുമുറ്റത്ത് കളിക്കുമ്പോൾ കണ്ടത് ജീവനൊടുക്കാനായി യുവതി ആറ്റിലേക്ക് ചാടുന്നത് ; അസാധാരണ മനക്കരുത്തിൽ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടിയ 14കാരൻ ആഴക്കയത്തിൽ നിന്നും വീണ്ടെടുത്തത് 39കാരിയുടെ ജീവൻ

ആൽബിനാണ് താരം…..! വീട്ടുമുറ്റത്ത് കളിക്കുമ്പോൾ കണ്ടത് ജീവനൊടുക്കാനായി യുവതി ആറ്റിലേക്ക് ചാടുന്നത് ; അസാധാരണ മനക്കരുത്തിൽ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടിയ 14കാരൻ ആഴക്കയത്തിൽ നിന്നും വീണ്ടെടുത്തത് 39കാരിയുടെ ജീവൻ

സ്വന്തം ലേഖകൻ

തിരുവല്ല: ആൽബിന്റെ അസാധാരണ മനക്കരുത്തിൽ തിരിച്ചു നൽകിയത് ഒരു ജീവനും ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവും കൂടിയാണ്. കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബുആൻസി ദമ്ബതിമാരുടെ മകനാണ് ആൽബിൻ.

ഒരുവർഷം മുൻപ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ആൽബിന്റെ അച്ഛൻ ബാബുവും സുഹൃത്തും ചേർന്നായിരുന്നു. അച്ഛന്റെ പഴയ രക്ഷപ്പെടുത്തൽ മനസിലുണ്ടായിരുന്ന മകനാണ് ആ കരുത്തിൽ യുവതിയെ രക്ഷിക്കാൻ ഒന്നും ആലോചിക്കാതെ മണിമല ആറ്റിലേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകെൂണ്ടിരിക്കുമ്പോഴാണ് അക്കരെനിന്ന് ആരോ ആറ്റിൽ വീഴുന്നത് ആൽബിൻ കണ്ടത്. തുടർന്ന് ഒന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞ് ഇറങ്ങുകയായിരുന്നു.

മിനിട്ടുകൾക്കുള്ളിൽ യുവതിയെ കൈയിൽ ഒതുക്കി. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി. പക്ഷേ വിട്ടു കൊടുക്കാൻ ഈ എട്ടാംക്ലാസുകാരൻ തയ്യാറായില്ല.മൂന്നാംതവണ താഴുമ്പോൾ ആഴക്കയത്തിൽ നിന്ന് ആ യുവതിയെ എല്ലാ ശക്തിയുമെടുത്ത് രക്ഷിച്ചെടുക്കുകയായിരുന്നു ആൽബിൻ.

സർവശക്തിയും സംഭരിച്ച് 39 വയസ്സുള്ള യുവതിയുമായി ആൽബിൻ കരയിലേക്ക് നീന്തുകയായിരുന്നു. അങ്ങനെ ആ എട്ടാം ക്ലാസുകാരൻ ആത്മഹത്യയിൽ ജീവിതം അവസാനിക്കാൻ മണിമലയാറിലേക്ക് ചാടിയ യുവതിക്ക് പുതു ജീവൻ നൽകി. ചെറിയ തളർച്ചയിലും ആ യുവതിയെ നോക്കി ആൽബിൻ ചിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റിൽ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആൽബിൻ കരയ്‌ക്കെത്തിച്ച ഇവരെ തുടർന്ന് കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആൽബിന്റെ പിതാവ് ബാബുവും ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണമാണ് ആറ്റിൽ ചാടിയതെന്ന് യുവതി വ്യക്തമാക്കി.