ആലപ്പുഴയിൽ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ താമരക്കുളം സ്വദേശിനിയിൽനിന്ന് 10,500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു: അന്വേഷണത്തിൽ യുവതിക്ക് കള്ളനോട്ട് നല്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റും സ്ത്രീയും അറസ്റ്റിൽ

Spread the love

ആലപ്പുഴ ∙ ചാരുംമൂട്ടിൽ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ താമരക്കുളം സ്വദേശിനിയിൽനിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. ഇവർക്ക് കള്ളനോട്ട് നൽകിയെന്ന വിവരത്തെ തുടർന്ന് കൊല്ലം കിഴക്കേ കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ക്ലീറ്റസിനെ അറസ്റ്റ് ചെയ്തു.

സ്ത്രീയിൽനിന്ന് 7,500 രൂപയുടെയും ക്ലീറ്റസിൽനിന്ന് 3,000 രൂപയുടെയും കള്ളനോട്ട് പിടികൂടി. സിപിഐക്കാരനായിരുന്ന ക്ലീറ്റസിനെ നേരത്തേ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു.