ആലപ്പുഴ നഗരത്തില്‍ സ്പാ ഉടമയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു; നാലു യുവാക്കൽ അറസ്റ്റിൽ; ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ആക്രമിക്കുകയും സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്‌തെന്നാണ് പരാതി
സ്വന്തം ലേഖകൻ
ആലപ്പുഴ: പട്ടാപ്പകല്‍ സ്പാ ഉടമയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസിൽ നാല് യുവാക്കള്‍ പോലീസ് അറസ്റ്റില്‍.ചാത്തനാട് വാലന്‍ ചിറ വീട്ടില്‍ ബൈജു (32), മടത്തിപറമ്പ് വീട്ടില്‍ അനസ് (40), മണ്ണഞ്ചേരി കോളനിയില്‍ പ്രവീണ്‍ (27), ചാത്തനാട് കാവുപറമ്പില്‍ വീട്ടില്‍ അഖില്‍ (26) എന്നിവരാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.
കൊമ്മാടിയിലെ സ്പായിലെത്തിയ പ്രതികൾ ഉടമയായ സാം എന്നയാളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിലെന്ന് പറഞ്ഞപ്പോള്‍ നാല് പേരും ചേര്‍ന്ന് ആക്രമിക്കുകയും സ്വര്‍ണമാല പിടിച്ചു പറിക്കുകയും ചെയ്‌തെന്നാണ് പരാതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കലവൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം പ്രതിയായ അനസ് വഴിച്ചേരി മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളിയാണ്. ഗുരുതരമായി പരിക്കേറ്റ സാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റെ് ചെയ്തു. നോര്‍ത്ത് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ എം കെ രാജേഷ്, എസ്എമാരായ പ്രദീപ്, ജോസഫ് സ്റ്റാന്‍ലി, എസ്‌സിപി ഒ റോബിന്‍സണ്‍, ശ്രീരേഖ, സിപിഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.