video
play-sharp-fill

ആലപ്പുഴയിൽ പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപ അല്ലെങ്കിൽ മൂന്ന് സെന്റ്‌ സ്ഥലം കമ്മീഷൻ വേണം ; ചേർത്തലയിലെ പള്ളിഭാരവാഹികളുടെ പരാതിയിൽ ഡി വൈ എഫ് ഐ യുവനേതാവിനെതിരേ അന്വേഷണം

ആലപ്പുഴയിൽ പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപ അല്ലെങ്കിൽ മൂന്ന് സെന്റ്‌ സ്ഥലം കമ്മീഷൻ വേണം ; ചേർത്തലയിലെ പള്ളിഭാരവാഹികളുടെ പരാതിയിൽ ഡി വൈ എഫ് ഐ യുവനേതാവിനെതിരേ അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള നിയമനടപടി ഒത്തുതീർപ്പാക്കാൻ കമ്മിഷൻ ചോദിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സി പി എം ചേർത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേ അന്വേഷണം.

സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ പ്രസാദും ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജും ഉൾപ്പെട്ട പാർട്ടി കമ്മിഷനാണ് ഇപ്പോഴത്തെ പരാതി അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തലയിലെ പള്ളിഭാരവാഹികളാണ് സി പി എം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയത്. പള്ളിക്കു മുന്നിലെ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നൽകിയതാണ് തർക്കത്തിന് കാരണം.

ഈ സ്ഥലം പുറമ്പോക്കാണെന്ന തർക്കം നിലവിലുണ്ട്. തർക്കം നിയമനടപടിയിലേക്കു നീങ്ങിയതോടെയാണ് ഒത്തുതീർപ്പിനായി യുവനേതാവ് ഇടപെട്ടത്. നിയമനടപടി ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപയോ മൂന്നുസെന്റ്‌ സ്ഥലമോ ആവശ്യപ്പെട്ടതായാണ് പള്ളിഭാരവാഹികളുടെ ആരോപണം.

പള്ളിക്കെതിരേ നിയമനടപടിയെടുത്ത ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സി പി എമ്മിനാണ്. ആ സ്വാധീനമുപയോഗിച്ചാണ് യുവനേതാവ് വിഷയത്തിൽ ഇടപെട്ടത്. അതേസമയം ഭൂമി പള്ളിയുടേതാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് പള്ളിഭാരവാഹികൾ പറയുന്നു.