
സ്വന്തം ലേഖകൻ
ആലപ്പുഴ: കനത്തമഴ തുടരുന്നതിനാൽ ആലപ്പുഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കുട്ടനാട്ടിലും വേമ്പനാട് കായൽ തീരമേഖലയിലും പലയിടത്തും വെള്ളം കര കവിഞ്ഞു. നെടുമുടി, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന്. തകഴി, കൈനകരി തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളും നാട്ടു വഴികളും വെള്ളത്തിൽ മുങ്ങി.
കുട്ടനാട്ടിലെ ജലാശയങ്ങളിൽ രണ്ടടിയോളം ജലനിരപ്പ് ഉയർന്നു. പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. കൂടുതൽ ക്യാംപുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴയെ തുടർന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. പുന്നമട ഹൗസ് ബോട്ട് ടെർമിനൽ പ്രദേശത്ത് കായൽ കവിഞ്ഞ് വെള്ളം നിറഞ്ഞു . കുട്ടനാട്ടിലെ ജലാശയങ്ങളിൽ രണ്ടടിയോളം ജലനിരപ്പ് ഉയർന്നു. പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. 5 പാടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ മട വീണിരുന്നു.