Spread the love

 

ആലപ്പുഴ: നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു. ആലപ്പുഴ ഇന്ദിരാജംഗ്‌ഷന്‌ സമീപത്താണ് സംഭവം. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവർ വീണത്. പരിക്കുകളില്ലാതെ യുവതി രക്ഷപെട്ടു.

video
play-sharp-fill

 

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കുഴിച്ചിട്ട ഭാ​ഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് സ്ഥാപിച്ചിരുന്നില്ല. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പലകകൾ നിരത്തിയിട്ടിരിക്കുകയായിരുന്നു.

 

ആറ് മാസത്തിലേറെയായി ഓട നിർമ്മാണം ആരംഭിച്ചതാണ്. എന്നാൽ ഇതുവരെയും നിർമ്മാണം പൂർത്തിയായിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group