ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ; സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്; അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത്
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒളിവിൽ പോയ ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്. തൊട്ടുപിന്നാലെ അധ്യപകനായ സജിത്ത് ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വിവരം അറിയിക്കാതെ വിവരം മറച്ചുവെക്കാനാണ് സ്കൂള് അധികൃതർ ശ്രമിച്ചത്.
നാല് ദിവസം മുൻപ് ഒരു രക്ഷകര്‍ത്താവ് നല്കിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര് ചെയ്യുന്നത്. ഇതിന് ശേഷമാണ് അധികൃതർ അധ്യപകനെ സസ്പെന്ഡ് ചെയ്യുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്യാകുമാരിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സജിത്തിനെ അവിടുത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോക്സോ കേസിലും ഉള്‍പ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞതോടെ ആലപ്പുഴ പൊലീസിനെ വിവരം അറിയിച്ചു. അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തു വന്നിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം എന്നാണ് രക്ഷകര്‍ത്താകളുടെ ആവശ്യം.