
‘ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴുള്ള പരിചയം’, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുന്നപ്ര തെക്ക് രണ്ടുതൈയ്യില്‍ വെളിവീട്ടില്‍ അനന്ദു (24)വിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്ത അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അനന്ദു ഇവിടെയെത്തിയ പതിനാല് വയസുള്ള പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് 14കാരിയെ ആലപ്പുഴ ബീച്ചിലും പരിസരത്തും വെച്ചു അനന്ദു പീഡിപ്പിക്കുകയായിരുന്നു.
സി. ഐ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥരായ സുരേഷ്, മോഹൻ കുമാർ, വിപിൻ ദാസ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0