പ്രസവം നിർത്തൽ ശസ്ത്രക്രിയ; 31 കാരിയായ യുവതി മരിച്ചു ; സംഭവത്തില്‍ ലീഗൽ സർവീസസ് അതോറിറ്റി സ്വമേധയാ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ 

ആലപ്പുഴയിൽ‍ പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ(31) ആണ് മരിച്ചത്. ആലപ്പുഴ വനിതാശിശു ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടന്നത്.

ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.