play-sharp-fill
‘ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല, സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച്‌ അപമാനിക്കുന്നു ; ഇഷ്ട്ടം ഉള്ളവർ കൂടെ നില്‍ക്കണം ; ‘ഫാൻസൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെ പ്രതികരിച്ച് നിർമ്മല്‍ പാലാഴി

‘ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല, സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച്‌ അപമാനിക്കുന്നു ; ഇഷ്ട്ടം ഉള്ളവർ കൂടെ നില്‍ക്കണം ; ‘ഫാൻസൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെ പ്രതികരിച്ച് നിർമ്മല്‍ പാലാഴി

സ്വന്തം ലേഖകൻ 

സമ്മതമില്ലാതെ തന്റെയും ഭാര്യയുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നെന്ന് ആരോപിച്ച്‌ നടൻ നിർമ്മല്‍ പാലാഴി രംഗത്ത്.ഒരു ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് നിർമ്മല്‍ പാലാഴി രംഗത്തെത്തിയത്. ‘ഫാൻസൊന്നും ഇല്ലാത്ത എനിക്ക് ലൈക്ക് കിട്ടില്ല എന്നറിയാം, എന്നാലും’ എന്നു തുടങ്ങുന്ന പോസ്റ്റിനെതിരെയാണ് താരം പ്രതികരിച്ചത്.

‘ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല. എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച്‌ ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നില്‍ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ’- നിർമ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മല്‍ പാലാഴിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഞാൻ എന്റെ പേജില്‍ പല പോസ്റ്റുകളും ചെയ്യാറുണ്ട്. എന്റെ പ്രോഗ്രാം, സിനിമ,എനിക്ക് അടുത്ത ബന്ധം ഉള്ളവരുടെ പോസ്റ്ററുകള്‍, എനിക്ക് നേരിട്ട് അറിയാവുന്ന സുഖം ഇല്ലാത്ത ആളുകള്‍ക്ക് സഹായ അഭ്യർത്ഥന… എന്നെ അറിയുന്ന മനസ്സിലാക്കുന്ന ആളുകള്‍ സപ്പോർട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത് വരുന്നുണ്ട്.

ഇന്നേ വരെ ലൈക്ക് തരുമോ എന്നും ചോദിച്ചു ഇരന്നിട്ടില്ല എന്റെ സമ്മതം ഇല്ലാതെ എന്റെയും ഭാര്യയുടെയും ഫോട്ടോ വച്ച്‌ ഇങ്ങനെ അപമാനിക്കുന്ന ഇങ്ങനെ ഉള്ള മഞ്ഞ പത്രങ്ങളെ അടച്ചു പൂട്ടാൻ എന്നെ ഇഷ്ട്ടം ഉള്ളവർ കൂടെ നില്‍ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാരും ഒന്ന് ഈ പേജ് റിപ്പോർട്ട് അടിക്കുമോ.