video
play-sharp-fill

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം;  സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

യുവതിയുടെ പരാതിയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കോമന അഷ്ട പതിയിൽ ശ്രീധരമേനോൻ്റെ മകൻ മനോജ് (48) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ശുചിമുറിയിലെ കരാർ ജീവനക്കാരിയായ യുവതിയെ മനോജ് പീഡിപ്പിക്കാൻ ശ്രമിക്കുകയും, യുവതി ബഹളം വെച്ചപ്പോൾ ഇയ്യാൾ ഓടി രക്ഷപെടുകയുമായിരുന്നു. പിന്നീട് യുവതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി
നൽകി.

അമ്പലപ്പുഴ പോലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ പോയ മനോജിനെ ഇന്നാണ് പിടികൂടിയത്. നാളെ കോടതിയിൽ ഹാജരാക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.

ആശുപത്രിയിലെ കരാർ (പി.എസ്.എഫ്) സെക്യൂരിറ്റിയാണ് മനോജ്.സംഭവത്തെ തുടർന്ന് മനോജിനെ സെക്യൂരിറ്റി ജോലിയിൽ നിന്നും സൂപ്രണ്ട് പുറത്താക്കിയിരുന്നു.