Spread the love

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു.

video
play-sharp-fill

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്.

നവജാത ശിശുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി വയറുവേദന എന്ന് പറഞ്ഞാണ് 19 വയസുകാരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.

നിരീക്ഷണത്തിൽ ഇരിക്കെ ശുചിമുറിയിൽ പ്രസവിച്ചു. തുടർന്ന് ജനലിലൂടെ കുഞ്ഞിനെ പുറത്തിടുകയായിരുന്ന.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.