
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ മുന്‍ കൃഷി ഓഫീസര്‍ ജിഷ മോളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.
ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്തത്. മാവേലിക്കര ജില്ലാ ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയിലില്‍ നിന്ന് ചോദ്യം ചെയ്യാന്‍ കോടതി ഒരു ദിവസത്തേക്ക് അനുമതി നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് റിമാന്‍ഡ് ചെയ്തത്.
ജിഷ മോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കോടതിയെ അറിയിച്ചരുന്നു. തുടര്‍ന്നാണ് ഇവരെ തിരുവനന്തപരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് ഇവര്‍ വീണ്ടും ജയിലിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്. ചോദ്യം ചെയ്യലിനിടെ ജിഷ മോള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജിഷ മോള്‍. ഇവര്‍ മോഡലിങ് രംഗത്തും സജീവമാണ്. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിരുന്നു.
ബിഎസ്സി അഗ്രികര്‍ച്ചറല്‍ ബിരുദ ധാരിയാണ്. 2009ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകുകയും പിന്നീട് മുവാറ്റുപുഴയില്‍ വിഎച്ച്‌എസ്‌ഇ ട്യൂട്ടറാകുകയും ജോലി ചെയ്തിരുന്നു. 2013ലാണ് കൃഷി ഓഫീസറായത്.
ഭര്‍ത്താവ് കോളജ് അധ്യാപകനാണ്. ഇത്തരം പശ്ചാത്തലത്തിലുള്ള വ്യക്തി എന്തിന് കള്ളനോട്ട് കൈവശം വച്ചു. ഏതെങ്കിലും മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടോ. അല്ലെങ്കില്‍ ഇവരെ ആരെങ്കിലും കെണിയില്‍ പെടുത്തിയതാണോ തുടങ്ങി എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
സര്‍വീസില്‍ നിന്ന് ജിഷ മോളെ സസ്പെന്‍ഡ് ചെയ്തിരുന്നു.