
ആലപ്പുഴ: ഭാര്യയുമായി മുങ്ങിയ കാമുകന്റെ അമ്മയെ തലയ്ക്കടിച്ചു കൊന്ന് പ്രതികാരം തീര്‍ത്ത് ഭര്‍ത്താവ്. പുന്നപ്ര വാടയ്ക്കല്‍ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന(64)യാണ് കൊല്ലപ്പെട്ടത്.
വാടയ്ക്കല്‍ സ്വദേശി സുധിയപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ പ്രസന്നയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
സുധിയപ്പന്റെ ഭാര്യയും പ്രസന്നയുടെ മകന്‍ വിനീസും തമ്മില്‍ പ്രണയത്തിലായി ഈ യുവതിയെ ഇയാള്‍ കൂട്ടിക്കൊണ്ടു വരികയും ചെയ്തിരുന്നു. ഭാര്യയെ തട്ടിയെടുത്തതിന്റെ പ്രതികാരത്തിനായാണ് സുധിയപ്പന്‍ വിനീസിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയെയും മകനെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുധിയപ്പന്‍. കഴിഞ്ഞ ഡിസംബര്‍ 30ന് രാത്രിയായിരുന്നു സംഭവം നടന്നത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന പ്രസന്ന ബുധനാഴ്ചയാണ് മരിച്ചത്.