തമിഴ് നാട്ടിലെ ബിവറേജസിൽ മദ്യം കഴിക്കാൻ സൗകര്യം: കേരളത്തിൽ കോട്ടയത്ത് ബിവറേജസിനടുത്ത് ഗ്ലാസും ജൂസും വിറ്റ കടക്കാരന് പോലീസിന്റെ താക്കീത്: തമിഴ് നാട്ടിൽ അങ്ങനെ: കേരളത്തിൽ ഇങ്ങനെ:
സ്വന്തം ലേഖകൻ
കോട്ടയം: തമിഴ് നാട്ടിൽ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയാൽ തൊട്ടടുത്തു തന്നെ ഇരുന്നു കഴിക്കാൻ സംവിധാനമുണ്ട്. അതേസമയം കേരളത്തിലെ ബിവറെജസിൽ നിന്ന് മദ്യം വാങ്ങിയാൽ ഒരിടത്തു നിന്നും കഴിക്കാനാവില്ല. പോലീസ് പൊക്കും. അതായത് തമിഴ് നാട്ടിലങ്ങനെ. കേരളത്തിൽ ഇങ്ങനെ. മനസിലായില്ലെ. വിശദമാക്കാം.
തമിഴ് നാട്ടിലെ മദ്യക്കടകൾ 12 മണിക്കാണ് തുറക്കുക. മദ്യക്കടയോട് ചേർന്ന് ഷെഡ് കെട്ടിയിട്ടുണ്ട്. അവിടെ കസേരയും മേശയും ടച്ചിംഗും കിട്ടും. ഭക്ഷണവും ഉണ്ട്. മദ്യം അവിടെയിരുന്നു കഴിക്കാം. ശേഷം കാറിലോ ബൈക്കിലോ പോകാം. പാത്തും പതുങ്ങിയും പോലിസ് പിന്നാലെ വരില്ല. മനസമാധാനമായി വീട്ടിൽ പോകാം.
എന്നാൽ കേരളത്തിലോ. മദ്യം വാങ്ങുന്ന ബിവറേജസിനു മുന്നിൽ ഷാഡോ പോലീസും എക്സൈസും പതുങ്ങി നില്പുണ്ടാവും. അളവിൽ കൂടുതൽ മദ്യം വാങ്ങിയാൽ എക്സൈസ് പിടിവീഴും. ഏതെങ്കിലും മുക്കിലോ മൂലയിലോ വാഹനത്തിലോ വച്ച് മദ്യം കഴിച്ചാൽ ഷാഡോ പോലീസ് പിടികൂടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നെ കേസാക്കും.142 രൂപ വിലയുള്ള മദ്യം 430 രൂപയ്ക്കാണ് സർക്കാർ വിൽക്കുന്നത്. അതായത് മൂന്നിരട്ടി നികുതി നല്കണം.ഇതു വാങ്ങുന്നവന് മനസമാധാനമായി കഴിക്കാൻ ഒരിടമുണ്ടോ കേരളത്തിൽ ? വീട്ടിൽ പോലും ഒളിച്ചും പാത്തും ഇരുന്നാണ് മദ്യം കഴിക്കുന്നത്. മദ്യവിരുദ്ധനായ അയൽവാസി പരാതിപ്പെട്ടാൽ മതി പിടിയിലാകാൻ. അതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ സർക്കാരിന്റെ വരുമാനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മദ്യകച്ചവടം. മദ്യം വാങ്ങുന്നവർക്കു മാത്രം സുരക്ഷയില്ല.
കഴിഞ്ഞ ദിവസം ഗ്ലസും ജൂസും വിറ്റ കടക്കാരനെ വരെ പോലീസ് താക്കീതു ചെയ്ത സംഭവമുണ്ടായി.
കോട്ടയം നഗരത്തിനടുത്തുള്ള ബിവറേജസിന് സമീപത്ത് വച്ച് ഒരാൾ മദ്യപിച്ചു.ഇതു കൈയോടെ പിടികൂടി ഷാഡോ പോലീസ്. കുടിച്ചതിനല്ല കുറ്റം. ഗ്ലാസും ജൂസും ഏതു കടയിൽ നിന്നാണ് വാങ്ങിയ നന്നായിരുന്നു പോലീസിന് അറിയേണ്ടത്. അയാൾ സത്യം പറഞ്ഞു.പോലീസ് ഉടൻ കടയിലെത്തി കടക്കാരനെ വിരട്ടി. മേലിൽ ഗ്ലാസും ജൂസും വിൽക്കരുതെന്ന താക്കീതു നല്കുകയും ചെയ്തു.
ഇതാണു കേരളത്തിലെ സ്ഥിതി.
വീടിനോട് ചേർന്ന് നടത്തുന്ന കടയിൽ നിന്നുള്ള വരുമാനമാണ് അയാളുടെ ജീവിത മാർഗം. അവിടെ ഗ്ലാസും ജൂസും വിൽക്കരുതെന്ന വിവരക്കേട് പറയുന്ന പോലീസ്കേരളത്തിലല്ലാത മറ്റേത് രാജ്യത്തെങ്കിലും കാണുമോ.
മദ്യക്കടകൾക്കടുത്ത് ഗ്ലാസും വെള്ളവും ജൂസും ടച്ചിംഗും വിൽക്കുന്ന ധാരാളം കടകളുണ്ട്. ഇതു വിൽക്കരുതെന്ന് പോലീസിന് താക്കീതു ചെയ്യാൻ അധികാരമുണ്ടോ ?
ഇതു ശരിയായ നടപടിയാണോ?