play-sharp-fill
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം : തടി ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തകർന്നു

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം : തടി ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തകർന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത
ആലപ്പുഴ ബൈപ്പാസിന്റെ ടോൾബൂത്ത് തകർന്നു. ഇന്ന് പുലർച്ചെ തടി ലോറി ഇടിച്ചാണ് ടോൾ ബൂത്ത് തകർന്നത്.

ഇടിച്ച ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഉദ്ഘാടനം ചെയ്ത ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ബൈപ്പാസിലേക്ക് എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഉദ്ഘാടനത്തിന് മുന്നേ തന്നെ നൂറു കണക്കിന് വാഹനങ്ങളാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാൻ ഇരുവശത്തുമായി കാത്ത് കിടന്നത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ വാഹനങ്ങൾ നിരനിരയായി റോഡിലേക്ക് പ്രവേശിക്കുക ആയിരുന്നു. ഇതിന് പിന്നാലെ അപകടവും ഉണ്ടായി.

കാത്തുകാത്തിരുന്ന് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ ആലപ്പുഴ ബൈപാസിൽ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായി. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്.
മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങൾ ബൈപാസിലേക്കു പ്രവേശിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തുടർന്നാണു പലയിടത്തും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാകുകയും ചെയ്തു.