video
play-sharp-fill

ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു: സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകർത്തു, ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബൈക്ക് യാത്രികൻ അറസ്റ്റിൽ

ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു: സ്വകാര്യ ബസിന്റെ ചില്ല് അടിച്ചു തകർത്തു, ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബൈക്ക് യാത്രികൻ അറസ്റ്റിൽ

Spread the love

ആലപ്പുഴ: എരമല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികനായ എഴുപുന്ന സ്വദേശി സോമേഷ്. ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.

രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിർത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമൻ ഇറങ്ങി വന്ന ഡ്രൈവറുടെ തലയിൽ പെട്രോൾ ഒഴിച്ചു. ആക്രമണം തുടർന്നതോടെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.

സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ പോലിസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group