ആലപ്പുഴ ബൈപ്പാസിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ ബൈപ്പാസിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: മാളികമുക്കിന് സമീപം ബൈപ്പാസിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമിഴ്നാട് മാർത്താണ്ഡത്ത് നിന്ന് കോഴിക്കോടേക്ക് ഫൈബർ വള്ളവുമായി പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ഇരു വാഹനങ്ങളും ബൈപ്പാസിന്റെ കൈവരിയിൽ ഇടിച്ച നിലയിലായിരുന്നു. ലോറിയുടെ ഡ്രൈവർ മുസന്നൻ (36) ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

പിക്കപ്പ് വാനിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളും സഹോദരങ്ങയുമായ ജോൺസ്,പ്രിൻസ് എന്നിവരെ പരിക്കുകളോടെ നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഫൈബർ വള്ളം ബൈപ്പാസിന് താഴേയ്ക്ക് വീണ നിലയിലായിരുന്നു. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു അസി.സ്റ്റേഷൻ ഓഫിസർ ടി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group