
ചേർത്തലയിൽ നമ്പർ തിരുത്തിയ ലോട്ടറി നൽകി തട്ടിപ്പ്; സമ്മാനാര്ഹനാണെന്ന് കാണിച്ച് വിൽപ്പനക്കാരനിൽ നിന്ന് തട്ടിയെടുത്തത് 20000 രൂപ; കേസെടുത്ത് പോലീസ്
സ്വന്തം ലേഖഖൻ
ചേർത്തല: സമ്മാനാർഹമെന്ന് ധരിപ്പിച്ച് നമ്പർ തിരുത്തിയ ലോട്ടറി നൽകി വിൽപ്പനക്കാരനിൽ നിന്ന് 20000 രൂപ തട്ടിയെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ചേർത്തല ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ലോട്ടറി വിൽപ്പന നടത്തുന്ന നഗരസഭ 13-ാം വാർഡിൽ തോട്ടുവാഴത്ത് ഹരിദാസിനെ കബളിപ്പിച്ചാണ് പണം കവർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ ആൾ 5000 രൂപ സമ്മാനാർഹമായ നമ്പർ പതിച്ച 4 ടിക്കറ്റുകൾ വിൽപ്പനക്കാരന് നൽകി പണം വാങ്ങി കടക്കുകയായിരുന്നു.
വിൽപ്പനക്കാരൻ സമീപത്തെ ഏജൻസിയിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പതിച്ച നമ്പരുകൾ വ്യാജമാണെന്ന് കണ്ടെത്തി. ചേർത്തല പൊലീസിൽ പരാതി നൽകി.
Third Eye News Live
0