play-sharp-fill
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലയാളി അസ്ഫാക് ആലുവയില്‍ എത്തിയിട്ട് മൂന്നുമാസം; സ്ഥിരം മദ്യപാനി, ജോലിക്ക് പോകാറില്ല; കൊല നടത്തിയതിന് ശേഷം എത്തിയത് ബവ്കോയില്‍

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലയാളി അസ്ഫാക് ആലുവയില്‍ എത്തിയിട്ട് മൂന്നുമാസം; സ്ഥിരം മദ്യപാനി, ജോലിക്ക് പോകാറില്ല; കൊല നടത്തിയതിന് ശേഷം എത്തിയത് ബവ്കോയില്‍

സ്വന്തം ലേഖകൻ

കൊച്ചി: ​ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി.

അസ്ഫാക് ആലുവയില്‍ വന്നിട്ട് മൂന്നുമാസമായെന്ന പ്രദേശവാസിയായ കടയുടമ ബിനു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അസഫക് എത്തിയത് ആലുവയിലെ ബവ്കോയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സമീപത്തെ കടയ്ക്കുമുന്നിലുമെത്തി. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ ആലുവയില്‍ എത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.

സ്ഥിരമായി മദ്യപിക്കുന്ന അസ്ഫാക് ജോലിക്ക് പോകാറില്ല. എന്നും മദ്യപിച്ചെത്തി ബഹളം വെക്കും. ഇന്നലെ വൈകുന്നേരം 6 മണിയോടെ തന്റെ കട വരാന്തയില്‍ മദ്യപിച്ച് ബോധമില്ലാതെ അസഫാക് ഉണ്ടായിരുന്നുവെന്നും ബിനു സ്ഥിരീകരിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷമാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോള്‍ വിവരം പൊലീസിന് കൈമാറിയെന്നും ബിനു വിശദീകരിച്ചു.

അസ്ഫാക് ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബിനു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഡോക്ടറെ കണ്ടത്. മരുന്ന് കുറിപ്പടി ഇയാള്‍ തന്റെ കടവരാന്തയിലാണ് ഉപേക്ഷിച്ചിരുന്നതെന്നും ബിനു വിശദീകരിച്ചു.

അതേസമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസഫാക് തനിച്ചാണെെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.