
പാലക്കാട് : കഴിഞ്ഞ ദിവസം മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലൻ ജോസഫ് പ്രമുഖ സോഷ്യല്‍മീഡിയ താരത്തിന്റെ സഹോദരൻ.
സോഷ്യല്‍മീഡിയയില്‍ ‘ഡയമണ്ട് കപ്പിള്‍’ എന്നറിയപ്പെടുന്ന ദമ്ബതികളില്‍ ആൻമേരിയുടെ സഹോദരനാണ് മരിച്ച അലൻ. മരണവാർത്തയ്ക്ക് പിന്നാലെ ആൻമേരിയുടെ ഭർത്താവ് അഖില്‍ രാമചന്ദ്രൻ പ്രതികരിച്ചിരുന്നു.
ആൻമേരിയോടൊപ്പം സോഷ്യല്‍മീഡിയയില്‍ സജീവമാണ് അലനും. ആൻമേരിയുടെയും അഖിലിന്റെയും വീഡിയോകളില്‍ പലപ്പോഴും അലനും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഏവർക്കും സുപരിചിതയമായ മുഖമാണ് അലന്റേത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് ഇവർക്ക് പേഴസണലായും സോഷ്യല്‍മീഡിയയിലൂടെയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. ഇതിനിടെയാണ് അഖില്‍ രാമചന്ദ്രന്റെ പോസ്റ്റ് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൻമേരിയുടെ അമ്മ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാനാണ് അലൻ കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. കടയില്‍ നിന്ന് സാധനങ്ങളുമായി വീട്ടിലേക്ക് നടന്ന അലനെ കാത്തിരുന്നത് അതിദാരുണമായ മരണമായിരുന്നു. വീട്ടിലേക്ക് എത്തുന്നതിന് നൂറ് മീറ്റർ അകലെ വച്ചാണ് അലനെ കാട്ടാന ആക്രമിച്ചത്. ആറാം തീയതി വൈകിട്ടായിരുന്നു സംഭവം.



