പാലക്കാട് അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി ബാങ്കില്‍ വന്‍ ക്രമക്കേട്; മുന്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പണം വകമാറ്റി തട്ടിയത് ലക്ഷങ്ങള്‍;  തുടര്‍നടപടികളുമായി സഹകരണ വകുപ്പ്;  ബാങ്കിലെ 16 ഡയറക്ടര്‍മാരും ഫെബ്രുവരി എട്ടിന് ഹാജരാകാന്‍ നിര്‍ദേശം

പാലക്കാട് അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി ബാങ്കില്‍ വന്‍ ക്രമക്കേട്; മുന്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പണം വകമാറ്റി തട്ടിയത് ലക്ഷങ്ങള്‍; തുടര്‍നടപടികളുമായി സഹകരണ വകുപ്പ്; ബാങ്കിലെ 16 ഡയറക്ടര്‍മാരും ഫെബ്രുവരി എട്ടിന് ഹാജരാകാന്‍ നിര്‍ദേശം

സ്വന്തം ലേഖിക

പാലക്കാട്: അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിൽ വന്‍ ക്രമക്കേട് കണ്ടെത്തിയതായി ജോയിന്റ് രജിസ്ട്രാര്‍.

മുന്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് വന്‍ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തൽ.
ഇരുവരും ജോയിന്റ് അക്കൗണ്ട് ഉണ്ടാക്കി പണം വകമാറ്റിയതായാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2005ലാണ് അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ 2021വരെ പ്രസിഡന്റ് ആയിരുന്ന അജിത് കുമാര്‍, സെക്രട്ടറി ഒ വി ബിനീഷ് എന്നിവര്‍ ചേര്‍ന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.

മതിയായ അനുമതി ഇല്ലാതെ പല ആവശ്യങ്ങള്‍ക്കും പണം ചെലവഴിച്ചു. പണം വകമാറ്റി ലോണ്‍ അനുവദിച്ചപ്പോള്‍ കമ്മീഷന്‍ കൈപ്പറ്റി. ബോ‌ര്‍ഡ് മീറ്റിംഗിന് എത്താത്തവരുടെ വ്യാജ ഒപ്പിട്ടു.

സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച്‌ മറ്റൊരു കെട്ടിടത്തിലേയ്ക്ക് ബാങ്ക് മാറ്റിയിരുന്നു. പുതിയ ബാങ്കിന്റെ ഇന്റീരിയര്‍ ഡിസൈനായി ടെണ്ടര്‍ വിളിച്ചതിലും ക്രമക്കേട് നടന്നു. ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിലെ പണത്തിലും ദുരൂഹതയുണ്ട്.
കമ്മീഷന്‍ തുകയാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ക്രമക്കേടില്‍ തുടര്‍നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി എട്ടിന് ഹാജരാകാന്‍ ബാങ്കിലെ 16 ഡയറക്ടര്‍മാരോട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.