video
play-sharp-fill

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു.

അലന്റെ അമ്മ സബിത ശേഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ …
താങ്കൾ ഇന്നലെ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു.
‘ അലൻ എസ്.എഫ്.ഐയിൽ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി ‘
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ എസ്.എഫ്.ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.എഎമ്മുമായിചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവൻ സജീവ എസ്.എഫ്.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ്.ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് എസ്.എഫ്.ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു എസ്.എഫ്.ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ …?
സഖാവ് ഒരുവേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് … അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾപോരാടുക തന്നെ ചെയ്യും .

അലന്റെ അർബൻ സെക്കുലർ അമ്മ